കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്.സംസ്ഥാനപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

 



പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുടെ  വാഹനമാണ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ  11 തീർത്ഥാടകർക്കും, കെഎസ്ആർടിസി  ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു.അപകടത്തെ തുടർന്ന് കോട്ടയംകുമളി സംസ്ഥാനപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS