ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2401 അടിയാണ് ഡാമിലെ ജലനിരപ്പ്
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്ധിച്ചതും തുടർച്ചയായി മഴ ലഭിക്കുന്നതും മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതുമാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം . അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 5 ഷട്ടറുകളും 0.60 മീറ്റർ അധികമായി ഉയർത്തി 3967.55 ക്യുസെക്സ് ജലം പുറത്തു വിടുന്നു.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141.90 അടിയാണ്

