HONESTY NEWS ADS

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിൻറെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ ; തീരുമാനമെടുക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാട് എന്ന് കേന്ദ്ര സർക്കാർ. കേരളം ഇന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

 മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിൻറെ ആവശ്യം തള്ളി കേന്ദ്രസർക്കാർ.മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം എന്ന് തീരുമാനിക്കേണ്ടത് ഡാമിൻറെ ഉടമസ്ഥാവകാശമുള്ള തമിഴ്നാട് ആണെന്നും  രണ്ടു സംസ്ഥാനങ്ങളും ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും  ലോക്സഭയിൽ രേഖാമൂലം വ്യക്തമാക്കി.



മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കേരളം ഇതുവരെ മുന്നോട്ടുവച്ചത്. കേരളത്തിനുള്ള എം പി മാരും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു .ഈ സാഹചര്യത്തിൽ ഇന്ന്  കേരളം സുപ്രീംകോടതിയിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS