മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന ഒൻപത് ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അടച്ചു .ആറു ഷട്ടറുകൾ 60 സെന്റിമീറ്റര്‍ അധികമുയർത്തി 4712.82 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.1867 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാത്രിയിൽ കൂടുതൽ അളവിൽ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.തമിഴ്നാടിന്റെ ഏകപക്ഷീയ നടപടി തടയണമെന്നാവശ്യപ്പെട്ടും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അഭ്യർഥിച്ചുമാണ് കോടതിയെ സമീപിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

