ക്രിസ്തുമസ് ന്യൂ ഇയർ അടുക്കുമ്പോൾ ഉള്ള വിലവർദ്ധനവ് കച്ചവടക്കാരെയും പൊതു ജനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയാനവും ഇന്ധന വില വർധനയുടെയും പശ്ചാത്തലത്തിലാണ് വില വർധിച്ചത് എന്ന് വ്യാപാരികൾ പറയുമ്പോൾ പൂഴ്ത്തിവയ്ക്കലുകളും വിലവർധനവിന് കാരണമാകുന്നു എന്നാണ് നിഗമനം.

 വെള്ളപ്പൊക്കത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും  ഡീസൽ വില വർദ്ധനവിനേയും  മറപിടിച്ച് നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ  ഗണ്യമായ വർദ്ധനവാണ് സംസ്ഥാനത്ത് ദിനംപ്രതി ഉണ്ടാകുന്നത്.

News Desk

കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ കൂടുതൽ എത്തുന്നത് .അവിടുത്തെ മൊത്തവ്യാപാര വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷം എന്നാണ് കേരളത്തിൽ പറയപ്പെടുന്നത് എന്നാൽ ഇത് വസ്തുതാവിരുദ്ധമെന്നാണ് ചില വ്യാപാരികൾ പറയുന്നത് .ഇടനിലക്കാരാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിൽ ഉള്ളതെന്നുംസാഹചര്യം മനസ്സിലാക്കി   പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോ എന്നും സംശയമുള്ളതായി ഇവർ പറയുന്നു. ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും വൃശ്ചികം പൊതുവേ വെജിറ്റേറിയന്‍ സീസണാണ്,കൂടാതെ ക്രിസ്മസ് നോമ്പും.വിശേഷദിവസങ്ങൾ അടുത്ത് വരുമ്പോൾ അവശ്യസാധനങ്ങളുടെ വിലക്കയറ്റം കാലങ്ങളായി പതിവാകുകയാണ്  അതിനുപിന്നിൽ വൻകിട കച്ചവടക്കാരുടെ കച്ചവട താല്പര്യങ്ങൾ ഉള്ളതായും ചെറുകിട വ്യാപാരികൾ പറയുന്നു.

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ എട്ടു  രൂപയുടെ വര്‍ദ്ധനവാണ് ഒരു കിലോ അരിയില്‍ ഉണ്ടായിരിക്കുന്നത്. പെട്ടെന്നാണ് വില വര്‍ദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള മട്ട അരിക്ക് ഒരാഴ്ചക്കിടെ പത്തു രൂപയാണ് കൂടിയത്

ചെറുകിട കച്ചവടക്കാരും  ഉൾനാടൻ ഗ്രാമങ്ങളിൽ കച്ചവടം ചെയ്യുന്നവരുമാണ് സാധനങ്ങളുടെ വിലവർധന മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർക്ക്  മൊത്ത കച്ചവടക്കാരിൽ നിന്നും കൂടിയ നിരക്കിൽപച്ചക്കറി വാങ്ങി കൂടിയ നിരക്കിൽ വില്പന നടത്തേണ്ടിവരും എന്നാൽ കൂടിയ നിരക്കിൽ വിൽക്കുമ്പോൾ ഉപഭോക്താക്കൾ സാധനം വാങ്ങിക്കാൻ കൂട്ടാക്കാത്ത സ്ഥിതിയാണ് ഇത് കച്ചവടം നിർത്തേണ്ട വൻ പ്രതിസന്ധിയിൽ ചെറുകിട കച്ചവടക്കാർ  എത്തുന്നു എന്നതാണ് വാസ്തവം.

പ്രധാനമായും തക്കാളി, സവാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കാണ് വില വര്‍ധിച്ചത്. തക്കാളിക്ക് ചെറുകിട മേഖലയില്‍ 100 രൂപയാണ് വില. സവാളക്ക് 40 മുതല്‍ 55 വരെയാണ് നിരക്ക്. വെണ്ട, വഴുതന, കാരറ്റ്, കാപ്‌സിക്കം, എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെണ്ടക്ക് 100, കാരറ്റ്, 80, മുരിങ്ങ 180 മുതല്‍ 220 വരെയാണ് കാപ്‌സിക്കം 150, വഴുതന 80 എന്നിങ്ങനെയാണ് മൊത്ത വിപണന കടകളിലെ നിരക്ക്. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് 90 രൂപയായി വര്‍ധിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS