കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് റദ്ദ് ചെയ്തതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
സമ്പര്‍ക്കമുള്ളവര്‍ അക്കാര്യം ഓഫീസില്‍ വെളിപ്പെടുത്തുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണം നടത്തുകയും വേണം. രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രാകാരം നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം ഇന്ന് അർദ്ധരാത്രി മുതൽ വാരാന്ത്യ നിയന്ത്രണം പ്രാബല്യത്തിൽ വരുകയാണ്. അവശ്യ സ്ഥാപനങ്ങളും സേവനങ്ങളും മാത്രമേ പ്രവർത്തിക്കു. കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം, ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്കും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് പ്രവർത്തനാനുമതി. പക്ഷെ പാഴ്സൽ സംവിധാനം മാത്രമേ പാടുള്ളു. രാഷ്ട്രീയ, സാമൂഹിക, സാംസകാരിക പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ എടുക്കേണ്ടവർ എന്നിവർക്ക് യാത്ര ചെയ്യാം. ദീർഘദൂര ബസുകൾ, ട്രെയിനുകൾ എന്നിവ സർവ്വീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.റെയിൽവെ സ്റ്റേഷൻ, വിമാനത്താവള യാത്രക്കാർക്കും അനുമതി ഉണ്ട്. അനാവശ്യ യാത്രകൾ തടയാൻ നിരത്തുകളിൽ കർശന പൊലീസ് പരിശോധന ഉണ്ടാകും.

