തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ മാറി നൽകിയത്.
ചേറ്റുവ സ്വദേശി സഹദേവ ( 89 ) ന്റെ മൃതദേഹത്തിന് പകരം വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ ( 58 ) ന്റെ മൃതദേഹമാണ് ബ ന്ധുക്കൾക്ക് മാറി നൽകിയത്. സെബാസ്റ്റ്യന്റെ മൃതദേഹം സഹദേവന്റെ ബന്ധുക്കൾ സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തു . ഇന്ന് ഉച്ചയോടെയാണ് സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുവാൻ എ ത്തിയത്. എന്നാൽ ഇവിടെ മൃതദേഹം കണ്ടെത്തിയില്ല . പകരം ഇവിടെ സഹദേവന്റെ മൃതദേഹം ഉണ്ടായിരുന്നു. ആശുപത്രി അധികൃതർ ഉടൻ തന്നെ സഹദേവന്റെ ബന്ധുക്കളെ ബന്ധപ്പെട്ടുവെങ്കി ലും സംസ്കാരം നടന്നിരുന്നു. ഉടൻ തന്നെ ആശുപത്രി സൂപ്രണ്ടും മറ്റ് അധികൃതരും സഹദേവന്റെ വീട്ടിലെത്തി. തുടർന്ന് ഇവിടെ വലിയ രീതിയിൽ വാക്കേറ്റവും തർക്കവു മുണ്ടായി.തുടർന്ന് സെബാസ്റ്റ്യന്റെ ചിതാഭമെങ്കിലും മതിയെന്ന നിലപാട് ബന്ധുക്കൾ സ്വീകരിച്ചു. പിന്നീട് സഹദേവന്റെ ചേറ്റുവയിലെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങി. സഹദേവന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി സഹദേവന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.

