ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്കും കേസുമായി യാതൊരു ബന്ധവുമില്ലയെന്നും നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ലയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥി കൈരളി ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജ് വീഴുമ്പോള്‍ അഞ്ചുപേരും അടുത്തില്ലായിരുന്നു. നിഖിൽ പൈലിയെ എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ് യുവിന്റെ തലയിൽ വരുന്നതെന്നും അതിനാൽ പ്രതികൾക്ക് എല്ലാ നിയമ സഹായവും നൽകുമെന്നും കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ധീരജ്. ഒരു ജീവൻ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തളിപ്പറയില്ല. തന്റെ മനസ് കല്ലും ഇരുമ്പുമല്ല , മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു . സിപിഎമ്മിന്റെ നേതൃത്വത്തിൽ മരണത്തിലും ആഘോഷം നടക്കുകയാണ് . മരിച്ച ഉടൻ ശവകുടീരം കെട്ടാൻ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാൻ ശ്രമിച്ചു . അവിടെ മാത്രമല്ല ആഘോഷം, തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും കെ സുധാകരൻ വിമർശിച്ചു. സിപിഎം ഭരണത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി . ഇതിൽ 28 എണ്ണത്തിൽ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തിൽ ബിജെപി പ്രതികളാണ് . ഒരു കേസ് ലീഗും . ധീരജ് കേസ് മാത്രമാണ് കോൺഗ്രസിൻറെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ധീരജിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്ത പൊലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കൊല്ലപ്പെട്ട ധീരജിന്റേത് കോൺഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്റെ വേർപാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാൽ അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുക ധീരജിന്റെ കുടുംബമാണെന്നും സുധാകരൻ പറഞ്ഞു . ധീരജിന്റെ മൃതദേഹം വീട്ടുപറമ്പിൽ തന്നെ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സിപിഎമ്മാണ് . എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാൻ ശ്രമിച്ച സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ്സ് ജനങ്ങൾ തൊട്ടറിയണമെന്നും സുധാകരൻ കളിച്ചും സിപിഎം മരണം കുറ്റപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്മോർട്ടം മുറിയിൽ കിടക്കുമ്പോൾ അതിന്റെ മുന്നിൽ പൊട്ടിച്ചിരിക്കാൻ സാധിക്കുന്ന എം.എം. മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരൻ വിമർശിച്ചു.