മൂന്നാർ ഗ്യാപ് റോഡിൽ ലാക്കർഡിൽ സമീപം നിയന്ത്രണം വിട്ട ഇനോവക്കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുവായൂർ സ്വദേശി വിനോദ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപെട്ട വാഹനം നൂറ്റമ്പത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വിനോദ് തൽക്ഷണം മരിച്ചു. പരിക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

