HONESTY NEWS ADS

ഇടുക്കി എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിലേക്ക്. അതേസമയം കുത്തേറ്റു കിടന്ന ധീരജിനെ ആശുപതിയിൽ എത്തിക്കാൻ പോലീസ് കൂട്ടാക്കിയില്ലയെന്നും വിദ്യാർഥികൾ.

 ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എസ്എഫ്ഐ   കെ എസ് യു  സംഘർഷത്തിൽ  പുറത്ത് നിന്നെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന്  പ്രാഥമിക വിവരം. 

ധീരജിന്റെ മൃതദേഹം നാളെ രാവിലെ പോസ്റ്റുമോർട്ടം നടത്തി ജന്മനാട്ടിലേക്ക് കൊണ്ട് പോകും.

      യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാഴത്തോപ്പ് മണിയാറൻ കുടി സ്വദേശി നിഖിൽ പൈലി എന്നയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കൊലപാതകം നടത്തിയതെന്ന് എസ്എഫ്ഐ- സിപിഎം നേതാക്കൾ ആരോപിച്ചു. ക്യാമ്പസിന് വെളിയില്‍ വച്ച് കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടെ ഇവിടെയെത്തിയ നിഖില്‍ പൈലി കത്തികൊണ്ട് ധീരജിന്റെ കഴുത്തിലും നെഞ്ചിലും കുത്തിയെന്നാണ്  വിദ്യാർഥികൾ പറയുന്നത്.

       ഒളിവില്‍ പോയ മണിയാറന്‍കുടി സ്വദേശിയായ ഇയാള്‍ക്കെതിരെ പോലീസ് തെരച്ചില്‍ പുരോഗമിക്കുകയാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ  സ്ഥിതീകരണം ലഭിച്ചിട്ടില്ല. മരിച്ച  ധീരജ് രാജശേഖരന്റെ നെഞ്ചിനെറ്റ  മുറിവാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർ വ്യക്തമാക്കി.  സംഘർഷത്തിൽ അഭിജിത്, അമൽ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഒരാൾക്ക് കുത്തേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റു കിടന്ന ധീരജിനെ  ആശുപതിയിൽ  എത്തിക്കാൻ പോലീസ് കൂട്ടാക്കിയില്ലയെന്നും  ഇതേതുടർന്ന്  ജില്ലാപഞ്ചായത് അംഗത്തിന്റെ വാഹനത്തിലാണ്  ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. സംഘർഷത്തെ തുടർന്ന്  കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന  ധീരജിന്റെ മൃതദേഹം നാളെ രാവിലെ പോസ്റ്റുമോർട്ടം നടത്തി ജന്മനാട്ടിലേക്ക് കൊണ്ട് പോകും.

Also Read:  കട്ടപ്പന പോലീസ് സ്റ്റേഷനു മുൻപിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു.പ്രതിയെ പോലീസ് പിടികൂടി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS