HONESTY NEWS ADS

ഇടുക്കി ഏഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ നിഖിൽ പൈലി പോലീസ് പിടിയിൽ.

 

ഇടുക്കി ഏഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടു.



ഇടുക്കി ഏഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കൊലപാതകത്തിൽ  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാഴത്തോപ്പ് മണിയാറൻ കുടി സ്വദേശി നിഖിൽ പൈലിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബസിൽ എർണാകുളത്തിന് യാത്രചെയ്യവേ കരിമണലിൽ വെച്ചാണ്  പോലീസ് പിടികൂടിയത്.

മണിയാറംകുടി സ്വദേശി നിഖില്‍ പൈലിക്ക് ഉന്നത കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖില്‍ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നിഖില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍.ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ വെളിപ്പെടുത്തിയത്.

ക്യാമ്പസിന് വെളിയില്‍ വച്ച് കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടെ ഇവിടെയെത്തിയ നിഖില്‍ പൈലി കത്തികൊണ്ട് ധീരജിന്റെ കഴുത്തിലും നെഞ്ചിലും കുത്തിയെന്നാണ്  വിദ്യാർഥികൾ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ  മാത്രമേ  കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS