HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കേരളത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; അനുമതി അവശ്യസർവ്വീസുകൾക്ക് മാത്രം അത്യാവശ്യയാത്രക്കാർ രേഖകൾ കരുതണം, അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനം പിടിച്ചെടുക്കും.

 കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം തുടങ്ങി. ലോക് ഡൗണിന് സമാനമാണ് ഇന്നത്തെ നിയന്ത്രണങ്ങൾ. 

ലോക് ഡൗണിന് സമാനമാണ് ഇന്നത്തെ നിയന്ത്രണങ്ങൾ.

അവശ്യ സേവനങ്ങൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ പ്രവർത്തനാനുമതി ഉള്ളു.. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം. 

പഴം, പാൽ, പച്ചക്കറി, മറ്റ് അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം.

 ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ അല്ലെങ്കിൽ ഹോം ഡെലിവറി അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല. 

വിവാഹം മരണം 20 പേർ മാത്രം. 

അത്യാവശ്യയാത്രക്കാർ അനുബന്ധ രേഖകൾ കൈയ്യിൽ സൂക്ഷിക്കണം. നേരത്തെ ബുക്ക് ചെയ്ത് ടൂറിസ്റ്റുകൾക്കും യാത്രാ അനുമതിയുണ്ട്.

ട്രെയിനുകളും ദീർഘദൂര ബസുകളുമുണ്ടാകും. 

അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം.

 രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ എടുക്കേണ്ടവർ എന്നിവർക്ക് യാത്ര ചെയ്യാം.

പ്രധാന റോഡുകളും ഇടറോഡുകളിലും പോലീസ് പരിശോധന തുടങ്ങി. അത്യാവശ്യകാര്യങ്ങൾക്കായി പോകുന്ന യാത്രക്കാർ അതിനുള്ള രേഖകൾ കൈയിൽവെച്ചാൽ മതിയെന്ന് തിരുവനന്തപുരം പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു. അതേ സമയം കെ.എസ്.ആർ.ടി.സി ഇന്ന് യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സർവീസ് നടത്തുക. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ്. നിയന്ത്രണങ്ങളുമായി പൊതു ജനം പരമാവധി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Also Read: ഇന്നത്തെ(23-January-2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA