ബന്ധുവായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മാവേലിക്കര സ്വദേശിയെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പത്താം ക്ലാസുകാരിയായ മകളെ കാണാതെ വന്നു. വീടിനും സമീപപ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബന്ധുവായ യുവാവിൻറ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും കട്ടപ്പനയിൽനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. ഇതേതുടർന്ന് പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയിതു. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
Also Read: ഇന്നത്തെ(23-January-2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

