HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊവിഡ് അവലോകനയോഗം; സംസ്ഥാനത്ത് അടുത്ത രണ്ടുഞായറാഴ്ച കടുത്ത നിയന്ത്രണം.

 കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജനുവരി 23,30  ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. 


ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്കൂളുകൾ പൂർണമായും അടയ്ക്കാനും തീരുമാനമായി.. ഒന്നു മുതൽ ഒൻപത്   വരെയുള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ  ഓൺലൈൻ ക്ലാസുകൾ മാത്രം.

അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ

 ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്
തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. 

കോളേജുകൾ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അൽപസമയത്തിനകം പൊതുഭരണവകുപ്പ് പുറത്തിറക്കുന്ന വിശദമായ ഉത്തരവിൽ എങ്ങനെയാണ് നിയന്ത്രണങ്ങളെന്ന് കൃത്യമായ മാർഗരേഖയുണ്ടാകും. 

രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA