ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പെരുമ്പാവൂര്‍ കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപറമ്പില്‍ വീട്ടില്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിക്ക് ശേഷം അന്‍സിലിന് ഒരു ഫോണ്‍ കോള്‍ വന്നു. തുടർന്ന് സംസാരിക്കാനായി പുറത്തിറങ്ങിയ അന്‍സിലിനെ സമീപത്തെ കനാല്‍ ബണ്ട് റോഡില്‍ വെച്ച് അക്രമി സംഘം വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു,എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. പുലർച്ചെയാണ് ഇവരെ പൊലീസ് പിടി കൂടിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കരണമെന്നാണ് പ്രാഥമീക വിവരം.മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്.