HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കുന്നു: കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പൊതുപരിപാടികള്‍ക്ക് നിയന്ത്രണം. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

 സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കുന്നു. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിയിലെ ജന പങ്കാളിത്തത്തിന് നിയന്ത്രണം ഏപ്പെടുത്തും. 

WEB DESK:04-Jan-2022/ 05.00PM
സംസ്ഥാനത്ത്  ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കുന്നു


പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

എയര്‍പോര്‍ട്ടുകളില്‍ പരിശോധന ശക്തിപ്പെടുത്തും. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശിച്ചു. അതേസമയം, ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗം നിര്‍ദേശിച്ചു. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

Also Read:   കേരളത്തിൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പ്: പോ​ലീ​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം.

 സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.

JOIN: വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA