സംസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് പോലീസിന് ജാഗ്രതാ നിർദേശം. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി കർശന നിർദേശം നൽകി.
ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് സംസ്ഥാനത്ത് സംഘർഷ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർഎസ്എസ്, എസ്ഡിപിഐ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല പൊലീസ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയും ഇന്നലെ യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഇതുവരെ ഒരു സംഘടനയും വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ പല സംഘടനകളും ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരസ്പരമുള്ള സ്വാധീന മേഖലകളില്‍ ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അത് സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജാഗ്രതാ നിര്‍ദ്ദേശം.

