കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു.
ഒഴുവിൽ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടിയാരുന്നു സംഭവം. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ ക്രൂരമായി മർദ്ദിച്ച് സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ബൈജു വെള്ളത്തിൽ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നതാണ് കണ്ടത്.തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ശ്വാസകോശത്തിൽ ചെളി കയറി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.അവിടെ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.തുടർന്ന് മകനെ പോലീസ് അറസ്റ് ചെയ്തു. മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു.

