അൽപം മുൻപ് തൊടുപുഴക്കു സമീപം കൊല്ലപ്പള്ളിലാണ് അപകടം സംഭവിച്ചത്. കാറും ടാറ്റ അള്‍ട്ര സെയില്‍ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി വാന്‍ റോഡില്‍ മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർക്കൊപ്പം പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

