HONESTY NEWS ADS

പടക്കശാലയിൽ വൻ പൊട്ടിത്തെറി; അഞ്ചുപേർ മരിച്ചതായി പ്രാഥമീക വിവരം.നിരവധിപേർക്ക് പരിക്ക് രക്ഷാപ്രവർത്തനം തുടരുന്നു.

 തമിഴ്‌നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ അഞ്ചുപേർ മരിച്ചതായി വിവരം.നിരവധി പേർക്ക് പരിക്കേറ്റു. പത്തുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിറ്റുണ്ടെന്നാണ് പ്രാഥമീക വിവരം. 

പടക്കശാലയിൽ വൻ സ്‌ഫോടനം

രാവിലെ 8.30 കൂടിയാണ് അപകടം ഉണ്ടായത്. ശ്രീവല്ലിപുത്തൂർ മധുര റോഡിന് സമീപം നഗരലാപുരത്തെ പടക്കനിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം തൊഴിലാളികളുള്ള പടക്ക നിർമ്മാണ ശാലയാണിത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.പരിക്കേറ്റവരെ ആശുപതിയിലേക്ക് മാറ്റി.

കെമിക്കൽ മിക്‌സിംഗ് റൂമിൽ രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമീക  നിഗമനം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS