മലബാര്‍ മന്ത്രി; ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം.
0www.honesty.newsJanuary 05, 2022
മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെ വിശേഷിപ്പിച്ചത്. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് നൽകുന്നതെന്നും ഇടുക്കി ജില്ലയോട് അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.