കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്.
സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും സിഐടിയു. ഐഎൻടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്നും നാളെയും നടത്താനിരുന്ന ദേശീയ പണിമുടക്ക് കൊവിഡ് സാഹചര്യങ്ങളെ തുടർന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അതേസമയം, കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ചുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ രംഗത്തുവന്നു. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. പൊതുമേഖലാ വില്പന മാത്രമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ നയപരമായ തീരുമാനം. പൊതു ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. ലാഭകരമായ സ്ഥാപനമാണ് എൽഐസി. ഒരു നഷ്ടവുമില്ലാത്ത കാമദേനു വായ സ്ഥാപനത്തെ എന്തിന് വിൽക്കണം. സ്വത്ത് വിൽക്കാൻ കേന്ദ്രത്തിന് എന്ത് അധികാരം. ആകാശവും, ഭൂമിയു, കരയും, കടലുമെല്ലാം കേന്ദ്രം വിൽക്കുന്നു. ലാഭകരമായ പൊതു മേഖല സ്ഥാപനങ്ങൾ വരെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയം നിരാശജനകമാണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |