കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്ത് കെട്ടിടനിർമാണത്തിനായി അനധികൃത കുന്ന് ഇടിച്ചുനിരത്തൽ; മണ്ണു നീക്കം ചെയ്യുന്നതിന് ഉപയോഗിച്ച വാഹനങ്ങൾ റവന്യു സംഘം പിടിച്ചെടുത്തു.

നെടുങ്കണ്ടം കോടതിക്ക് എതിർവശത്തായി സംസ്ഥാനപാതയോടു ചേർന്നു കിടക്കുന്ന ഭൂമിയിൽ നിന്നാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി മണ്ണ് നീക്കം ചെയുന്നത്. 

<

മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതി വാങ്ങാതെയുമാണ് 60 സെന്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ആഴത്തിൽ വിവിധ തട്ടുകളായാണു മണ്ണും പാറയും മാറ്റിയിരിക്കുന്നത്.  കെട്ടിടം നിർമിക്കുന്നതിനായി വൻതോതിൽ മണ്ണു നീക്കം ചെയ്തതോടെ മഴ വന്നാൽ ഏതു നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

 റോഡിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു നിന്നു വിവിധ തട്ടുകളായാണ് മണ്ണു മാറ്റിയിരിക്കുന്നത്. നിലവിൽ മണ്ണു നീക്കം ചെയ്ത കുന്നിന്റെ താഴ്വാരം ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ പ്രദേശമാണ്. ഇവിടെ നിന്നു പാറയും ഖനനം ചെയ്തിട്ടുണ്ട്. താഴ്വാരം ചതുപ്പ് ആയതിനാൽ തട്ടുകളായി നീക്കിയ മണ്ണ് ഇടിയാൻ സാധ്യതയുണ്ട് . ഇതു സംസ്ഥാനപാതയും ഇടിയാൻ കാരണമാകും. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിനോട് ചേർന്ന്  ഒട്ടേറെ വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ചട്ടങ്ങൾ മറികടന്ന് നടത്തിയ നിർമ്മാണപ്രവർത്തങ്ങൾ ശ്രദ്ദയിൽപെട്ട റവന്യു സംഘം സ്ഥലം സന്ദർശിച്ച് വാഹങ്ങൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS