തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സുബീഷിന് കരള്‍ മാറ്റി മാറ്റിവെച്ചത്. സര്‍ക്കാര്‍ ആശുപത്രികളുടെ ചരിത്രത്തിലെ ആദ്യ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായത്.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂര്‍ നീണ്ടു. സുബീഷിന് ആറ് വര്‍ഷം മുന്‍പാണ് കരള്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കുറേക്കാലം ചികിത്സ നടത്തിയെങ്കിലും പഴക്കച്ചവടക്കാരനായ സുബീഷിന് ചെലവുകള്‍ താങ്ങാന്‍ പ്രയാസമായതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഒരു പറ്റം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെയും കഠിന പ്രയത്‌നമാണ് ഈ ശസ്ത്രക്രിയയെ വിജയത്തിലെത്തിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കുക.... www.honesty.news