കെഎസ്ഇബി ചെയർമാൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു രൂക്ഷവിമർശനവുമായി മുൻ വൈദ്യുതിമന്ത്രി എം.എം.മണി രംഗത്ത്.
കെഎസ്ഇബിയിലെ ഇടതു തൊളിലാളി യൂണിയനുകളും ചെയർമാൻ ബി അശോകും തമ്മിലുള്ള പോരിൽ യൂണിയനുകൾക്ക് മറുപടി എന്ന നിലയിൽ കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാൻ ഇട്ട പോസ്റ്റ് ആണ് മുൻമന്ത്രി എം.എം.മണിയെ ചൊടിപ്പിച്ചത്. കെഎസ്ഇബിയുടെ ഭൂമിയും മറ്റും ക്രമവിരുദ്ധമായി കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാട്ടത്തിനു നൽകിയെന്നതടക്കമുള്ള ആക്ഷേപങ്ങളയിരുന്നു ബി.അശോകിന്റെ പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിനെതിരേയാണ് മുൻമന്ത്രി രംഗത്തുവന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അറിവോടെയാണ് താൻ ഫേസ്ബുക്ക് വഴി പ്രതികരിച്ചതെന്നായിരുന്നു മണിയുടെ ചോദ്യം. കെഎസ്ഇബിയിൽ കാര്യങ്ങൾ അവതാളത്തിലാണെന്നും പോലീസ് കാവൽ ഏർപ്പെടുത്തേണ്ട ഗതികേട് മുമ്പ് ഉണ്ടായിട്ടില്ലെന്നും മണി കുറ്റപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചെയർമാനെതിരേ സിഐടിയു എഐടിയുസി സംഘടനകൾ സംയുക്തമായി ആസ്ഥാനത്തിനു മുന്നിൽ സമരം ആരംഭിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോലീസ് കാവലിന്റെ കാര്യം അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനുശേഷം കൂടുതൽ പ്രതികരിക്കുമെന്നും മണി പത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അതേസമയം മുൻ മന്ത്രി എം.എം. മണിയുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിലർ വളച്ചൊടിച്ചു അതിലേക്കു മുൻ മന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക് മാധ്യമങ്ങളോടു പറഞ്ഞു .