വണ്ടിപെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പി (64) യാണ്അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് കുട്ടികൾക്കെതിരായ അതിക്രമം, പീഡനശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജൂൺ മുപ്പത്തിനാണ് വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയുടെ കൊലപാതകം നടന്നത്.എസ്റേറ്റ് ലയത്തിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത് നിരവധിതവണ പീഡിപ്പിക്കുകയും തുടർന്ന് ലയത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തത്.ഇതിനു പിന്നാലെയാണ് വീണ്ടും വണ്ടിപ്പെരിയാറിൽ അഞ്ചുവയസുകാരിക്ക് നേരെ പീഡനശ്രമം നടന്നിരിക്കുന്നത്.