BREAKING NEWS .... ...... .....
വെള്ളത്തൂവൽ പോലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. രാത്രി 9.30 ന് ആണ് അപകടമുണ്ടായത്.
രാജാക്കാടുനിന്നും തടി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്റ്റേഷനു സമീപം കല്ലാറുകുട്ടിയിൽ നിന്നുവന്ന കാറിനു സൈഡ് കൊടുക്കുന്നതിനിടക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട് കാറിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമീക വിവരം. റോഡിന് വീതി കുറവായതാണ് അപകടത്തിന് കാരണം. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ലോറിയിലുള്ള തടി ഇറക്കിയതിന് ശേഷം മാത്രമേ വാഹനം ഉയർത്താൻ സാധിക്കൂ എന്നാണ് ലഭിക്കുന്ന വിവരം.