വണ്ടിപ്പെരിയാർ നെല്ലിമാല എസ്റ്റേറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി തുകിയാണ് കഴുത്തിൽ കിടന്ന മാലപൊട്ടിച്ചത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടുകൂടി വീട്ടിൽനിന്നും കതക് തുറന്ന് വെളിയിൽ ഇറങ്ങിയ ചന്ദ്രിക എന്ന സ്ത്രീയുടെ മാലയാണ് വീടിന് സമീപം താമസിക്കുന്ന മുനിയസ്വാമി എന്നയാൾ പൊട്ടിച്ചത്. കതകിനു പിന്നിൽ ഒളിഞ്ഞു നിൽക്കുകയായിരുന്നു ഇയാൾ കണ്ണിൽ മുളകുപൊടി വിതറി രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചു ഓടുയത്.
ഈ സമയം വീട്ടിൽ മാറ്റാരുമില്ലാതിരുന്നതിനൽ ചന്ദ്രിക അടുത്ത വീട്ടുകാരെ വിവരമറിയിച്ചു എങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.തുടർന്ന് വീട്ടമ്മ വണ്ടിപ്പെരിയാർ പോലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംശയാതീതമായി കണ്ട മുഴുവനാളുകളെയും പോലീസ് ചോദ്യം ചെയിതു. ചോദ്യംചെയ്യലിൽ ഒടുവിലാണ് എസ്റ്റേറ്റിൽ തന്നെ താമസിക്കുന്ന മുനിസ്വാമി എന്നയാളെ പോലീസ് പിടികൂടിയത്.
കുറ്റം സമ്മതിച്ച പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.