വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ വനിതാ എസ്‌ഐ സാഹസികമായി പിടികൂടി. കോഴിക്കോട് പുവാട്ടുപറമ്ബ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്പ് ആറാം മൈലിനു സമീപമായിരുന്നു സംഭവം. പരിശോധനയുടെ ഭാഗമായി റോഡരികിൽ വാഹനങ്ങൾ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു എസ്ഐ . ബൈക്കിൽ എത്തിയ ഷെറിൽ വനിത എസ്ഐയെ കണ്ട് ബൈക്ക് നിർത്തുകയും തുടർന്ന് എസ്ഐക്കു നേരെ പതിയെ ഓടിച്ചെത്തി മോശമായി പെരുമാറി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എസ്ഐ ഉടൻ തന്നെ ജീപ്പിൽ ഷെറിലിനെ പിന്തുടർന്നു. ഒരു കിലോമീറ്ററിലേറെ ദൂരം പിന്തുടർന്നു ബൈക്കിനു കുറുകെ ജീപ്പ് നിർത്തി ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു . മെഡിക്കൽ കോളജ് സിഐ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ ഷെറിലിനെ ചോദ്യം ചെയ്തു. ഇയാൾ നേരത്തെ അകാരി കേസിൽ പ്രതിയായിരുന്നു മൊബൈൽ ഫോണിൽ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (05th February 2022) |