ഇടുക്കിയിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നാം തവണയും പോക്‌സോ കേസില്‍ അറസ്‌റ്റിൽ; മൂന്ന്‌ തവണ പീഡിപ്പിച്ചതും ഒരേ പെണ്‍കുട്ടിയെതന്നെ.

 പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി പ്രായപൂര്‍ത്തിയാകാത്ത അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇടുക്കി വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്‌റ്ററ്റ്‌ ലയത്തില്‍ താമസിക്കുന്ന വിഘ്നേശാണ് പോലീസ് പിടിയിലായത്. ഇയാൾ മൂന്നാം തവണയാണ്‌ പോക്‌സോ കേസില്‍ അറസ്‌റ്റിലാകുന്നത്‌. മൂന്ന്‌ തവണയും ഒരേ പെണ്‍കുട്ടിയെത്തന്നെയാണ്‌ ഇയാള്‍ പീഡനത്തിനിരയാക്കിയത്‌. കുട്ടിയുടെ മാതാവ്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആണ് അറസ്റ്റ്.


2020-ലാണ്‌ 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ആദ്യം അറസ്‌റ്റിലാകുന്നത്‌. തുടര്‍ന്ന്‌ ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം  ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും  പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക്‌ കടക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാവ് വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് വണ്ടിപ്പെരിയാര്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ  പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.


Also Read:  ഭര്‍ത്താവിനെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവതി അറസ്റ്റിൽ

Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. ഇനി കെട്ടിച്ചു കൊടുക്കാൻ നോക്ക്. പെൺകുട്ടി ആവും പാവത്തിനെ പീഡിപ്പിച്ചത്

    ReplyDelete
  2. ഇത്രയും സംഭവിച്ചിട്ടും പെൺകൊച്ചിന്റെ വീട്ടുകാർക്കും, പോലീസിനും മനസിലായില്ലേ കുട്ടികൾ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന്..?

    അവരോട്, പെൺകൊച്ചിന് 18 വയസ് ആകുമ്പോൾ കെട്ടിച്ചു തരാം എന്ന് ഒരു വാക്ക് നൽകിയാൽ, എന്തേലും പ്രശ്നങ്ങൾ ഉണ്ടാകുമോ..?

    നിയമത്തിന്റെ നുലമാലകളിൽ കുടുക്കി അവരുടെ ജീവിതം തകർക്കാതെ കുറെ കുടി മനുഷ്യത്വപരമായ തീരുമാനങ്ങൾ എടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് സാധിക്കട്ടെ എന്ന് അഭിപ്രായപ്പെടുന്നു..

    ReplyDelete

 HONESTY NEWS ADS