ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് തട്ടിപ്പ്. യഥാർഥ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പർ കരസ്ഥമാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.
ഒന്ന് എന്ന അക്കത്തിലാണ് ഇന്ത്യയിലെ ടോൾ ഫ്രീ നമ്പർ പൊതുവെ തുടങ്ങുന്നത് . ഈ നമ്പറിൽ തുടങ്ങുന്ന മൊബൈൽ നമ്പർ ലഭിക്കാത്തതിനാൽ ഒന്ന് കഴിഞ്ഞുള്ള നമ്പറുകൾ ഒരുപോലെയുള്ള മൊബൈൽ നമ്പർ സ്വന്തമാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത് . ഈ നമ്പറുകൾ നിരവധി വെബ് സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യും . ഇതോടെ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതും ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും . ട്രൂ കോളറിലടക്കം യഥാർത്ഥ സ്ഥാപനത്തിന്റെ ടോൾ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തിരിക്കുക .
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
മറ്റു സൈബർ തട്ടിപ്പുകളുടേതുപോലെ തന്നെ കോൾ സെന്റർ പോലുള്ള സംവിധാനം ഒരുക്കിയാണ് ഇവരും കാത്തിരിക്കുക . സാധാരണ കോൾ സെന്ററിലെ പോലെ തന്നെയാകും ഫോൺ എടുക്കുന്നവർ സംസാരിക്കുന്നതും . പ്രശ്നപരിഹാരങ്ങൾക്ക് സഹായം തേടി വിളിക്കുമ്പോൾ ലഭിക്കുന്ന നിർദേശങ്ങൾ അതു പോലെ തന്നെ അനുകരിക്കും . ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി. നമ്പർ ചോദിച്ച് പണം തട്ടുന്നതാണ് രീതി.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ഇത്തരം തട്ടിപ്പിനെ കുറിച്ച് ആർ.ബി.ഐ. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ് . എന്നാൽ , അടുത്തകാലത്തായി ഇത്തരം തട്ടിപ്പ് കൂടിയിരിക്കുകയാണെന്ന് സൈബർ പോലീസ് പറഞ്ഞു . കെ.വൈ.സി. അപ്ഡേഷന്റെ പേരുപറഞ്ഞ് ബാങ്കിന്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ് . അയയ്ക്കുന്നുണ്ട് . ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകുന്നുണ്ടെന്നാണ് കൊച്ചി സൈബർ ക്രൈം പോലീസ് പറയുന്നത് . ഇന്റർനെറ്റിൽ ടോൾ ഫ്രീ നമ്പറെന്ന് സെർച്ച് ചെയ്ത് ഏതെങ്കിലും സൈറ്റുകളിൽനിന്ന് ലഭിക്കുന്ന നമ്പറുകളിൽ വിളിച്ച് ചതിയിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു . ഏത് സ്ഥാപനത്തിന്റെ ടോൾ ഫ്രീ നമ്പറാണോ വേണ്ടത് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു വേണം ടോൾ ഫ്രീ നമ്പർ എടുക്കാൻ.