ഇടുക്കിയിൽ പോലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു

ഇടുക്കിയിൽ പോലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ  കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി കെ എന്നയാളെയാണ് സർവീസിൽ നിന്നും  പിരിച്ചു വിട്ടത്. 


ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പോലിസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. ഇത് സംബന്ധിച്ച് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആരോപണ വിധേയനായ അനസ് പി കെ യ്ക്ക് പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടീസും കഴിഞ്ഞ മാസം നൽകിയിരുന്നു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വണ്ണപ്പുറത്ത്  കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍പരിശോധിച്ചപ്പോഴാണ് അനസ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പൊലീസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയും അനസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എജി ലാലിനെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പുസ്വാമി ചുമതലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് കുറ്റം ചെയ്തതായി തെളിഞ്ഞു. ഇത് സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു.ഒപ്പം ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചതായും കണ്ടെത്തിയിരുന്നു.

>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

അനസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും വിശദീകരണം ഉണ്ടോയെന്ന് അന്വേഷിച്ച് ഇടുക്കി എസ്പി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് പിരിച്ചുവിടൽ നടപടി എടുത്തിരിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS