പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
സ്വര്‍ണം പവന് 40,560 രൂപ കടന്നു. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. ഗ്രാമിന് 5070 രൂപയാണു വില. യുദ്ധംമൂലം ഇനിയും വില വര്‍ധിച്ചേക്കാം.
തിരുവനന്തപുരം തിരുവല്ലം കസ്റ്റഡി മരണ കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സി ഐ ക്കു കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നിര്‍ണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. മാര്‍ട്ടിന് ജാമ്യം അനുവദിച്ചാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. അഞ്ചു വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
എച്ച് എല്‍എല്‍ ലേലത്തില്‍ കേരളം പങ്കെടുക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ്. പങ്കെടുക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനു സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് സുധാകരന്‍ ജീവിച്ചിരിക്കുന്നതെന്നും സി വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിച്ചു.
തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ ഇടുക്കി സിപിഎം സെക്രട്ടറിയുടെ പ്രകോപന പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിാ സി.വി വര്‍ഗീസിനെതിരെ കേസ് എടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ഡിസംബര്‍ പതിനൊന്നിനായിരുന്നു കൊലപാതകം. സുധീഷിന്റെ വെട്ടിയെടുത്ത കാല്‍ സമീപത്തെ റോഡില്‍ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്‌തെന്ന് മൊഴി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അറിയിച്ചു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്‍. പദ്ധതിക്കായി ഗ്രൗണ്ട് സര്‍വെ നടത്തിയിട്ടില്ല. എട്ടടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടി വരും.മതിലിന് മുകളില്‍ വയര്‍ ഫെന്‍സിങ് ആവശ്യമാണ്. ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്‌ലൈ ഓവറുകള്‍, സബ് വേകള്‍ ഇവയുടെ നിര്‍മ്മാണ ചെലവും ഡിപിആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട്- തൃശൂര്‍ ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനെതിരേ അര്‍ധരാത്രി എഐവെഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ടോള്‍ പിരിവു തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചേര്‍ത്തല പള്ളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് തീയണച്ചു. പുലര്‍ച്ചെ രണ്ടോടെയുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
നടി കാവ്യാ മാധവന്റെ ഇടപ്പള്ളിയിലുള്ള ബ്യൂട്ടിക്കില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യല്‍മെഷീനുകളും കത്തിനശിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസ്. ഹോട്ടലുടമ റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. തൊട്ടുപിറകേ ഇരുവരുടെയും താമസസ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ഇരുവരും ഒളിവിലാണെന്നു പൊലീസ് പറയുന്നു.
കോണ്‍ഗ്രസിന്റെ 137 ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച 137 രൂപ ചാലഞ്ച് മാര്‍ച്ച് 12 നു സമാപിക്കും. ദണ്ഡിയാത്രയുടെ 93 ാം വാര്‍ഷികമാണു മാര്‍ച്ച് 12.
ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജ്മലാണ് അറസ്റ്റിലായത്.
കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഡി വൈ എഫ് ഐ ആലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അജു കൊലപാതക്കേസില്‍ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങിയ പ്രതിയായ ആന്റണി ജോസഫിനെയാണ് ഭാരവാഹിയായി തെരഞ്ഞെടുത്തത്.
ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ കാഞ്ഞങ്ങാട് കുളിയങ്കാലിലെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനില്‍പ് ഭീഷണിയില്‍. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കേണ്ടി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സ്ഥലപരിമിതിയുള്ള സ്‌കൂളിന്റെ രണ്ട് ക്ലാസ് മുറികളാണ് റോഡ് വികസനത്തിനായി പൊളിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഭരണം ആര്‍ക്കെന്ന് നാളെ ഉച്ചയ്ക്കുമുമ്പേ അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. യുപിയിലും മണിപ്പൂരിലും ബിജെപിക്കു ഭരണത്തുടര്‍ച്ച, പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം, ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്കും കോണ്‍ഗ്രസിനും ബലാബലം എന്നിങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലപ്രവചനം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പിന്നാക്ക ജാതിക്കാരനായ, ഡ്രൈവറായ യുവാവിനെ വിവാഹം കഴിച്ച മന്ത്രിപുത്രി ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി ബംഗളൂരു പോലീസില്‍ അഭയം തേടി. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ എസ് ജയകല്യാണിയാണ് ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടിയത്. ഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവ് സതീഷ് കുമാറിനെയും മര്‍ദ്ദിച്ചെന്നും യുവതി പരാതിപ്പെട്ടു.
ചത്തീസ്ഗഢ് നിയമസഭയിലേക്കു മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബജറ്റ് രേഖകള്‍ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ടു നിര്‍മ്മിച്ച പെട്ടിയില്‍. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റ് എന്നാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ കൊല്ലപ്പെട്ടു. സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1999ല്‍ ഐസി-814 എന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാളാണ് സഹൂര്‍ മിസ്ത്രി.
മാനുഷിക ഇടനാഴി ഒരുക്കാന്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ കീവ്, ചെര്‍ണീവ്, സുമി, ഖാര്‍കീവ്, മരിയാപോള്‍ എന്നീ നഗരങ്ങളിലാണു താത്കാലിക വെടിനിര്‍ത്തല്‍.
ഇന്നലെ സുമിയില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളെ പോള്‍ടാവയില്‍ എത്തിച്ചു. 12 ബസുകളിലായി 694 വിദ്യാര്‍ഥികളെയാണ് സുരക്ഷിത മേഖലയിലേക്ക് എത്തിച്ചത്. ഇവരെ ട്രെയിന്‍മാര്‍ഗം പടിഞ്ഞാറന്‍ യുക്രെയിനില്‍ എത്തിക്കും. റഷ്യ വെടിനിറുത്തല്‍ പ്രഖ്യാപിച്ച് സുരക്ഷാ ഇടനാഴി ഒരുക്കിയതിനാലാണ് വിദ്യാര്‍ഥികളെ മാറ്റാനായത്.
യുക്രെയിന് യുദ്ധവിമാനം നല്‍കാനുള്ള പോളണ്ടിന്റെ നീക്കം നാറ്റോയുടെ നയത്തിനു ചേര്‍ന്നതല്ലെന്ന് അമേരിക്ക. മിഗ് 29 യുദ്ധ വിമാനങ്ങള്‍ അമേരിക്കവഴി യുക്രെയിനു നല്‍കാമെന്നാണ് പോളണ്ട് അറിയിച്ചത്. എന്നാല്‍ അമേരിക്ക ഈ നിര്‍ദേശം തള്ളി. യുക്രെയിന് യുദ്ധവിമാനം നല്‍കിയാല്‍ നാറ്റോയുമായി യുദ്ധമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുക്രൈനിലെ യുദ്ധംമൂലം ആഗോള ഭക്ഷ്യവില കുതിച്ചുയരുമെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നല്‍കി. യുക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. യുദ്ധം ഇതിനകം തന്നെ വിള ഉല്‍പാദനത്തെ ബാധിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചെറുകിട നിക്ഷേപകര്‍ക്ക് യുപിഐ സംവിധാനം വഴി പബ്ലിക് ഇഷ്യൂകളിലെ ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാനുള്ള പരിധി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപം എളുപ്പമാക്കുന്നതിനായി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയിലേക്ക് പരിധി ഉയര്‍ത്തും. 2022 മെയ് 1നോ അതിന് ശേഷമോ ആരംഭിക്കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സെബി പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യകതകള്‍ ഏകീകൃതമാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനുമായി വിപണി പങ്കാളികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നിക്ഷേപ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കിയത്.
നിര്‍മാണ-വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്സ് വെബ്സൈറ്റ് അവതരിപ്പിച്ച് എല്‍&ടി. സുഫിന്‍ എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വായ്പാ സേവനങ്ങളും എല്‍&ടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മിതമായ നിരക്കില്‍ ചെറുകിട-ഇടത്തര സംരംഭകരില്‍ (എംഎസ്എംഇ) നിന്ന് സാധന-സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് സുഫിന്‍. 20,000ല്‍ അധികം സ്ഥാപനങ്ങള്‍ സുഫിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈകാതെ അസംസ്‌കൃത വസ്തുക്കളും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കും. നിലവില്‍ നാല്‍പ്പതിലധികം വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ബോക്‌സ്ഓഫിസിനെ ഇളക്കിമറിച്ച് മൈക്കിളപ്പന്‍ . 'ഭീഷ്മ പര്‍വം' അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്മ പര്‍വം'. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി. ഇപ്പോഴും എല്ലാ തിയേറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചത്.
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാധേ ശ്യാം'. രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11 തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ 'മെയ്ന്‍ ഇഷ്‌ക് മേ ഹൂന്‍' എന്ന ഹിന്ദി ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൂജയും പ്രഭാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മനന്‍ ഭരദ്വാജും ഹര്‍ജോത് കൗറും ചേര്‍ന്നാണ് ഗാനം പാടിയത്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി കൈകോര്‍ക്കുന്നു. 65 ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) കരാറാണ് കെഎസ്ഇബിയില്‍ നിന്നും ടാറ്റ സ്വന്തമാക്കിയത്. ഓര്‍ഡറില്‍ 60 ടിഗോര്‍ ഇലക്ട്രിക് വാഹനങ്ങളും 5 നെക്സണ്‍ ഇവി എസ്യുവികളും ഉള്‍പ്പെടുന്നു. ഇത് കെഎസ്ഇബിയുടെ പാന്‍-ഇന്ത്യ ടെന്‍ഡറിന്റെയും 2030-ഓടെ നടപ്പാക്കുന്ന ഗോ ഗ്രീന്‍/കാര്‍ബണ്‍ ന്യൂട്രല്‍ എന്ന സംസ്ഥാനപദ്ധതിയുടെയും ഭാഗമായ കരാറാണിത്. ഇതുവരെ 15,000 ഇവികള്‍ വിറ്റഴിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇവി സ്‌പെയ്‌സില്‍ 85 ശതമാനം വിപണി വിഹിതമുണ്ടെന്നും കമ്പനി അറിയിച്ചു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 76.85, പൗണ്ട് - 100.87, യൂറോ - 84.01, സ്വിസ് ഫ്രാങ്ക് - 82.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.15, ബഹറിന്‍ ദിനാര്‍ - 203.83, കുവൈത്ത് ദിനാര്‍ -252.86, ഒമാനി റിയാല്‍ - 199.86, സൗദി റിയാല്‍ - 20.47, യു.എ.ഇ ദിര്‍ഹം - 20.91, ഖത്തര്‍ റിയാല്‍ - 21.10, കനേഡിയന്‍ ഡോളര്‍ - 59.81.