ഇടുക്കി മെഗാ ജോബ് ഫെയര്‍ മാര്‍ച്ച്12 ന് കുട്ടിക്കാനത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

    കേരള അക്കാദമി ഫോര്‍ സ്‌കില്‍സ്  എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടവും, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേള  മാര്‍ച്ച് 12 ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. 

മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.  വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്‌കില്‍ ക്ലബുകളുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ്    എം.പി നിര്‍വഹിക്കും. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ സ്‌പോട് രജിസ്ട്രഷന്‍ സൗകര്യ ഒരുക്കിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പുറമെ മറ്റു അംഗീകൃത ഹൃസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി അംഗീകൃത വന്‍കിട-ചെറുകിട വ്യവസായശാലകള്‍, നിര്‍മ്മാണ കമ്പനികള്‍, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമോട്ടീവ്, വസ്ത്ര വ്യവസായകര്‍, മീഡിയ തുടങ്ങി വിവിധ മേഖലകളിലായി 1700ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.  രജിസ്ട്രഷനായി  www.statejobportal.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍-8547718054.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS