ഇടുക്കി ജില്ലയിലെ മൽസ്യവില്പനശാലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന; 12 ദിവസത്തിനിടെ പിടികൂടിയത് 300 കിലോയിലധികം ഉപയോഗശൂന്യമായ മത്സ്യം.

 ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത  നേതൃത്വത്തിലായിരുന്നു ഇന്നും പരിശോധന നടന്നത്.

12  ദിവസത്തിനിടെ പിടികൂടിയത് 300 കിലോയിലധികം ഉപയോഗശൂന്യമായ  മത്സ്യം.

തൊടുപുഴ മുൻസിപ്പാലിറ്റിയുടെ പരിധിയിൽ  ഭക്ഷ്യ സുരക്ഷ, ഫിഷറീസ്  വകുപ്പുകളുടെ നേതൃത്വത്തിൽ  മുപ്പതോളം മത്സ്യ വില്പനശാലകളിൽ ഇന്ന്  നടത്തിയ  സംയുക്ത പരിശോധനയിലാണ്   നൂറു  കിലോയിലധികം  ഉപയോഗ ശുന്യമായ  മത്സ്യം പിടികൂടി  നശിപ്പിച്ചത്. 
>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കഴിഞ്ഞ ദിവസങ്ങളിൽ തടിയൻപാട്  ചെറുതോണി  മേഖലയിൽ  നടത്തിയ പരിശോധയിൽ  200 കിലോയോളം  ഉപയോഗ ശുന്യമായ  മത്സ്യം പിടികൂടിയിരുന്നു. ഇതോടെ രണ്ടാഴ്ചക്കിടെ ജില്ലയിൽ 300 കിലോയിലധികം ഉപയോഗശൂന്യമായ മൽസ്യമാണ് പിടികൂടിയത്. കേര, അയില, കിളി, അടു, ഓലക്കൂടി എന്നി ഇനങ്ങളിൽ  പെട്ട മത്സ്യങ്ങളാണ് പിടികൂടി നശിപ്പിച്ചത്. വേനൽ കടുത്തതോടെ  വർധിച്ച ഡിമാൻഡ് മൂലം വ്യാപാരികൾ ഐസിന്റെ ഉപയോഗം  കുറക്കുന്നതായി  ഉദ്യോഗസ്ഥർ കണ്ടെത്തുകയും  വ്യാപാരികൾക്ക്   താക്കീത്  നൽകുകയും ചെയിതു. 

പരിശോധനയില്‍ മത്സ്യവിപണനത്തില്‍ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ   വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും സ്ഥാപനം അടപ്പിക്കുകയും ചെയിതു. പരിശോധനയില്‍ കണ്ടെത്തിയത് ആഴ്ച്ചകള്‍ പഴക്കുമുള്ള മൽസ്യങ്ങൾ ആയിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രങ്ങൾ നിർബന്ധമായി ലൈസൻസ് എടുക്കണം എന്നും, അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് ഫിഷറീസ്  എക്സ്റ്റൻഷൻ ഓഫീസർ  ബി. നൗഷാദ്, ഭക്ഷ്യ സുരക്ഷ ഓഫീസർ  എം എൻ ഷമ്സിയ  എന്നിവർ പരിശോധനക്ക്  നേതൃത്വം നൽകി. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക





 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS