മയക്കുമരുന്ന് കേസ് പ്രതിയുടെ ആക്രമണം; നാല് പോലീസുകാര്‍ക്ക് കുത്തേറ്റു, രണ്ടുപേരുടെ നില ഗുരുതരം

 തിരുവനന്തപുരത്ത്  പ്രതിയെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ നാലു പോലീസുകാർക്ക് നടുറോഡിൽ  കുത്തേറ്റു.


   നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പാരിപ്പള്ളി അനസിനെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ എസ്. ഐ ജയൻ, ചന്തു, പോലീസുകാരായ ശ്രീജിത്ത്‌, വിനോദ് എന്നിവർക്കാണ് കുത്തേറ്റത്. ശ്രീജിത്ത്‌, വിനോദ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീജിത്തിന് നട്ടെല്ലിലും വിനോദിന് തോളിലുമാണ് കുത്തേറ്റത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പാരിപ്പള്ളി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പോലീസിനു നേരെ ബോംബ് എറിഞ്ഞ കേസിലും 28 ആം മൈലിൽ ക്ലബിൽ ബോംബ് എറിഞ്ഞ കേസിലും ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയായ പാരിപ്പള്ളി അനസിനെ പിടികൂടാനാണ് പോലീസ് എത്തിയത്. പിടികിട്ടായിപ്പുള്ളിയായ അനസ് ലഹരിയുടെ കാരിയർ കൂടിയാണെന്നും പിടികൂടുന്ന സമയം ഇയാളുടെ പക്കൽ സിറിഞ്ച് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ പിടികൂടിയതായി സൂചന. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS