2020-21 വിദ്യാഭ്യാസവര്‍ഷത്തില്‍ പഠിച്ചിറങ്ങി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 'മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്‌കാരം' 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഓരോ സര്‍വ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയിറങ്ങിയവര്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. 23ന് വൈകിട്ട് ആറുമണിക്ക് കേരള സര്‍വ്വകലാശാലാ സെനറ്റ് ഹാളിലാണ് ചടങ്ങ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |