ഓൺലൈൻ വാഹന ലേലം; ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള 34 പഴയ വാഹനങ്ങൾ മാർച്ച് 22 ന് ഓൺലൈൻ വഴി വില്പന നടത്തുന്നു.

 ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും , ജില്ലാ സായുധസേനയുടെ കുയിലിമല കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 34 ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മാർച്ച് 22 - ന് പകൽ 11 മണി മുതൽ 3 30 വരെയുള്ള സമയത്ത് www.mstcecommecre.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ലേലം ചെയ്യുന്നു .

 ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി പേര് രജിസ്റ്റർ ചെയത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മാർച്ച് 18 മുതൽ 21 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ജില്ലാ സായുധസേന കുയിലിമല കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന പോലീസ് ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

ലേല നടപടികൾ സ്ഥിരപ്പെടുത്തുവാനോ , മാറ്റിവയ്ക്കാനോ , പുനർലേലം ചെയ്യുവാനുമുളള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9400394979 , 9446076129 , 04862 232354

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS