പതിനൊന്നാം ദിവസവും തീയണയാതെ ബേഡുമെട്ടിലെ മാലിന്യസംസ്കരണ കേന്ദ്രം.
കഴിഞ്ഞ രണ്ടിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ ബേഡുമെട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചത്. അന്നുമുതൽ തീ അണയാതെ നിൽക്കുകയാണ്. തീയോടൊപ്പം കനത്ത പുകയും മേഖലയിൽ വ്യാ പിച്ചതോടെ പ്രദേശം ആരോഗ്യഭീഷണിയിലാണ്. പ്ലാന്റിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തുന്നതുമൂലമുണ്ടാകുന്ന വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. തീപിടിത്തമുണ്ടായതിനുശേഷം ഏഴോളം തവണ നെടുങ്കണ്ടം ഫയർഫോഴ്സ് എത്തി ഇവിടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
തീ പ്ലാന്റിന്റെ കെട്ടിടത്തിലേക്ക് പടരാതിരിക്കാൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും പ്ലാന്റിന്റെ സമീപത്ത് പലതവണ വെള്ളം ഒഴിച്ചിരുന്നു . ഒന്നര ലക്ഷം ലിറ്ററോളം വെള്ളം ഫയർ ഫോഴ്സും ഗ്രാമപഞ്ചായത്തും ഇവിടെ ഒഴിച്ചിട്ടും ഇപ്പോ ഴും തീ നീറിപ്പുകഞ്ഞ് നിൽക്കുകയാണ്. ആദ്യദിവസം തീയണയ്ക്കുന്നതിനിടെ നാലോളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും പ്രദേശത്തെ പത്തോളം പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെപെട്ടിരുന്നു . പ്രദേശത്തെ നിരവധിപേരെ ഇതിനോടകം പുക ശ്വസിച്ചുണ്ടായ അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
സന്ദർശിക്കുക. www.honesty.news