പന്ത്രണ്ടു വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൂകരും ബധിരരുമായ എ.കെ. ജോഷി - സുഭിത ദമ്പതികളുടെ മൂത്തമകൻ അനന്തുവിനെയാണ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരനാണ് പിതാവ് ജോഷി. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം . മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് ഇവർ താമസിച്ചിരുന്ന താലൂക്ക് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ജനലിൽ മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർഥിയാണ് അനന്തു. അനഘ ഇളയ സഹോദരി യാണ് . നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.