മൂന്നാർ സന്ദർശിക്കുന്നതിനിടെ ചിത്തിരപുരം വ്യൂ പോയിന്റ് സമീപം കാഴ്ചകൾ കണ്ടിരുന്ന നാൽവർ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു.
വൈകിട്ട് 5.45 നാണ് അപകടം നടന്നത്. തൃശ്ശൂർ കുരിയച്ചിറ സ്വദേശി കുന്നൻകുമരത്ത് ലൈജു ജോസ് (34) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ പടവരാട് സ്വദേശി സുമൻ സൈമനും (34) ഇടിമിന്നലിൽ കാലിന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാൽവർസംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയിൽ കയറിയിരുന്ന് ചിത്രം പകർത്തുന്നതിനിടെയാണ് ഇടിവെട്ടേറ്റതു. തൃശ്ശൂരിൽ മെഡിക്കൽ റപ്പായി ജോലി ചെയ്യുകയായിരുന്നു ലൈജു ജോസ്. ജോസ് - ലൈല ദമ്പതികളുടെ മകനാണ്. സഹോദരൻ ജിതു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |