HONESTY NEWS ADS

ഇടുക്കി തടിയമ്പാടിന് സമീപം പെരിയാർ നദീതീരത്ത് നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി. മത്സ്യബന്ധനത്തിനായി വിരിച്ച വലയിൽ കുടുങ്ങിയാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി: തടിയമ്പാടിന് സമീപം പെരിയാർ നദീതീരത്ത് നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി


തടിയമ്പാട് മടത്തുംകാവ് ക്ഷേത്രത്തിന് താഴെ പെരിയാർ തീരത്താണ് ജീർണിച്ച നിലയിലുള്ള നാല് പെരുമ്പാമ്പുകളുടെ ജഡങ്ങൾ കണ്ടെത്തിയത്. നദീതീരത്ത് നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.


സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലാണ് പാമ്പുകൾ ചത്തതെന്ന് സ്ഥിരീകരിച്ചു. അതേസമയം പോസ്റ്റുമോർട്ട നടപടികൾക്കായി നാല് പാമ്പുകളുടെയും ജഡങ്ങൾ വനംവകുപ്പ് ഏറ്റെടുത്തു. അനധികൃത മത്സ്യബന്ധനം നടന്നിട്ടുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്. ഒരേസമയം നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരിയാർ തീരദേശത്തെ പ്രദേശവാസികളിൽ ആശങ്ക വ്യാപിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS