തൊടുപുഴ വെങ്ങല്ലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. തൊടുപുഴ മണക്കാട് എൻഎസ്എസ് എച്ച്എസ്എസിലെ കൊമേഴ്സ് വിദ്യാർഥിയാണ് മരണപ്പെട്ടത്.
പട്ടാമ്പി വെളുത്തൂർ തിരുവേഗപ്പുറം സ്വദേശി ഇ എം അജ്സൽ( 18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ തൊടുപുഴ വെങ്ങല്ലൂർ ഹൈറേഞ്ച് ഹോട്ടലിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും വരികയായിരുന്നു അജ്സൽ. മുൻപിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ നിന്നെത്തിയ സ്വകാര്യ ബസിൽ ഇടിച്ചു കയറുകയായിരുന്നു. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. തൊടുപുഴ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.