രണ്ടു വ്യക്തികൾ നൽകിയ പരാതിമൂലം ആയിരത്തോളം ആദിവാസികളുടെ സർവ്വേ നടപടിക്രമങ്ങൾ പൂർത്തിയായ പട്ടയങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും സസ്‌പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിൽ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്നും ആദിവാസി ക്ഷേമസമിതി.
ഇടുക്കി തഹസിൽദാരുടെ സസ്പെൻഷൻ ആദിവാസികളെയും കർഷകരെയും ദ്രോഹിക്കാൻ ലക്ഷ്യം വച്ചുള്ള താണെന്ന് എകെ എസ് ജില്ലാ ഭാരവാഹികൾ ആരോപിക്കുന്നു. ഇടുക്കി താലൂക്കിലെ ആദിവാസികൾ അടക്കമുളള ആയിരക്കണക്കിന് കർഷകർക്ക് പട്ടയം നൽകാനുള്ള നടപടി ആരംഭിച്ചഘട്ടത്തിലാണ് തഹസിൽദാർ വിൻസെൻറ് ജോസഫിനെ സസ്പെൻഡ് ചെയ്തത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ മാത്രം ആയിരത്തി മുന്നൂറോളം ആദിവാസി കുടുംബങ്ങളുണ്ട്. ഇവിടെ മുന്നൂറ്റി അൻപത് പേർക്ക് മാത്രമാണ് പട്ടയം ലഭിച്ചത് ശേഷിക്കുന്നവർക്ക് പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുകയാണ് ഈ നടപടി.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |

