റൂം ഫോർ റിവർ പദ്ധതി ചെറുതോണിയിലും; ജില്ലാ ആസ്ഥാനമായ ചെറുതോണിയെ മികച്ച ടൗൺഷിപ്പ് ആയി ഉയർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. ചെറുതോണി തോടിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിന്റെ ശിലാസ്ഥാപന കർമം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി .

ചെറുതോണിയെ മികച്ച ടൗണ്‍ഷിപ്പാക്കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 

ചെറുതോണിയെ മികച്ച ടൗണ്‍ഷിപ്പാക്കി ഉയര്‍ത്തും;മന്ത്രി റോഷി അഗസ്റ്റിന്‍


ചെറുതോണിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തു കൂടി ഒഴുകുന്ന ചെറുതോണി തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തിന്റ ശിലാസ്ഥാപന കര്‍മ്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനുശേഷം അതിവേഗം തിരിച്ചു വരാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. നവീകരണത്തിലൂടെ നല്ല വികസനം കൈവരിച്ചു. ചെറുതോണി ടൗണില്‍ 5 കോടിയുടെ നവീകരണ പദ്ധതി കൂടി നടപ്പിലാക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തു പകരുന്ന വികസന പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

2018- ലെ പ്രളയവും തുടര്‍ പ്രളയങ്ങളും ജില്ലയിലെ പ്രധാന നദികളുടെയും ജല സ്രോതസ്സുകളുടെയും സ്വാഭാവിക ഘടനക്ക് മാറ്റം വരുത്തുകയും വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം നദീ തീരങ്ങള്‍ ഇടിഞ്ഞു പോയിട്ടുള്ളതുമാണ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി നദീതീര സംരക്ഷണവും, നദികളില്‍ അടിഞ്ഞു കൂടിയ എക്കലും ചെളിയും നീക്കം ചെയ്ത് വര്‍ഷകാല നീരൊഴുക്കു സുഗമമാക്കുന്ന 'റൂം ഫോര്‍ റിവര്‍' പദ്ധതി ജലവിഭവ വകുപ്പ് നടപ്പിലാക്കി വരികയാണ്. അതിന്റെ ഭാഗമായി പദ്ധതിയേതര വിഷയത്തില്‍ നിന്നും ഡി.എസ്.ആര്‍ 2018 നിരക്ക് പ്രകാരം 98 ലക്ഷം രൂപയാണ് സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തോടിന്റെ സംരക്ഷണവും ബസ് സ്റ്റാന്‍ഡ് സംരക്ഷണവും ഉറപ്പാക്കാം. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ഭൂഘടനയും മണ്ണിന്റെ ഘടനയും പരിഗണിച്ചു റീ ഇന്‍ഫോഴ്സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് കൗണ്ടര്‍ഫോര്‍ട്ട് സംരക്ഷണ ഭിത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സംരക്ഷണ ഭിത്തിയുടെ നീളം 54.50 മീറ്ററും പരമാവധി ഉയരം 8 മീറ്ററും കുറഞ്ഞ ഉയരം 6.40 മീറ്ററുമാണ്. പാറ ലഭ്യമാകുന്ന ഭാഗങ്ങളില്‍ ഡവല്‍ ബാറോഡ് കൂടിയ കോണ്‍ക്രീറ്റ് അടിത്തറ നിര്‍മ്മിച്ചാണ് സംരക്ഷണ ഭിത്തി പണിയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS