റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതംംഗലം മടിയൂര്‍ സ്വദേശിയായ പതിനാറുകാരനാണ് മര്‍ദനമേറ്റത്. കുട്ടിയുടെ വീട്ടിലെത്തിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയതും മര്‍ദിച്ചതും. വിദ്യാര്‍ത്ഥിയുടെ അമ്മ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു.
മര്‍ദന ശേഷം വിദ്യാര്‍ത്ഥിയെ യുവതിയുടെ വീട്ടലെത്തിച്ചപ്പോഴാണ് ആളുമാറിയെന്ന വിവരം വ്യക്തമായത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയെ കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പല്ലാരിമംഗലം സ്വദേശികളായ റഫീഖ്,റൗഫ്, മുജീബ്, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. പ്രതികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.