തിരുവനന്തപുരം കട്ടപ്പന ദീർഘദൂര ബസ് ആയ മിന്നലിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. ബസ്സിൽ വെച്ച് യാത്ര കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി ശ്രീഹരി ഹൗസിൽ ഹരീഷ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ഇടുക്കി കുളമാവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ഹരീഷ് കട്ടപ്പനയ്ക്ക് പോകുകയായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. പീഡനശ്രമം ചെറുത്ത യുവതി കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ പ്രതിയെ പിടികൂടി കുളമാവ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഉറക്കത്തിൽ യുവതിയുടെ മേൽ വീണതാവാമെന്നാണ് പോലീസ് കരുതുന്നത്. ഇടുക്കി എൻജിനീയറിങ് കോളേജിലേക്ക് വന്ന യുവതിയും ഇയാളും ഒരു സീറ്റിലായിരുന്നു ഇരുന്നത്. യുവതിയുടെ സുഹൃത്തുക്കളും ബസ്സിൽ ഉണ്ടായിരുന്നു. ആൾക്കൂട്ട വിചാരണക്കിടെ ഇയാളെ പ്രതിയാക്കിയത് ആണ് എന്നാണ് ചില പോലീസുകാർ കരുതുന്നത്. എന്നാൽ പരാതിയിൽ സ്ത്രീ ഉറച്ചുനിന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്യ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്