
പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണ. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് മർദനം ഉണ്ടായത്. കള്ളൻ എന്നാരോപിച്ചായിരുന്നു യുവാക്കളുടെ മർദനം. നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ഛത്തീസ്ഗഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയാണ് മരണപ്പെട്ടത്. മർദനത്തിൽ ഇയാളുടെ ആന്തരിക അവയവങ്ങൾക്കടക്കം പരുക്കേറ്റിരുന്നു. ഇയാളുടെ പോസ്റ്റ്മാർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളജിൽ ആണ് പോസ്റ്റ്മാർട്ടം നടക്കുക. ബുധനാഴ്ചയാണ് സംഭവം നടന്നത്. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത്തിലൂടെ കൂടുതൽ പ്രതികളിലേക്ക് എത്താൻ കഴിയും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

