നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല. ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ; കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാസെക്രട്ടറിയുടെ ഭീഷണി.

 കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി.


സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് സുധാകരൻ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്.

സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം നടത്തിയതും അതേ യോഗത്തിൽ വെച്ച് സുധാകരന് ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തിയതും. നേരത്തെ എം എം മണി വൺ ടു ത്രി കൊലപാതക പരാമർശം നടത്തിയതും ഇടുക്കിയിൽ വച്ചായിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS