ചിന്നക്കനാല്‍ വനമേഖലയില്‍ കയറി ഇരുമ്പു കൊണ്ടുള്ള കുരുക്കുണ്ടാക്കി വന്യജീവികളെ പിടിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കി അപ്പര്‍ സൂര്യനെല്ലി സ്വദേശി മോസ്സസ് (42) ആണ് പിടിയിലായത്. ഫോറെസ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്. വനമേഖലയിൽ നിരന്തരമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി ഉയരുന്നുണ്ട്. ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ പി.ശ്രീകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് മോഹനന്‍ , റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍ എസ്. അരുണ്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.